വിദ്യാര്‍ത്ഥികള്‍ അറിയാന്‍; ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍, അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്


തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ചൊവ്വാഴ്ച ആരംഭിക്കും. http://www.admission.dge.kerala.gov.in എന്ന ഗേറ്റ് വേയിലൂടെ പ്രവേശിച്ചു വേണം അപേക്ഷിക്കാന്‍.

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള ലിങ്ക് ലഭ്യമാകും. സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ഏഴിന് ട്രയല്‍ അലോട്ട്മന്‍െറും 13ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.