വികസന നിർദേശങ്ങൾ തേടി കൊയിലാണ്ടിയിൽ എൽഡിഎഫ് വികസന സെമിനാർ
കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് കൊയിലാണ്ടിയിൽ വികസന സെമിനാർ നടത്തി. വിവിധ മേഖലകളിലെ വിദഗ്ധരെയും, ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ, മുൻ എം.എൽ.എ പി.വിശ്വൻ, കെ.കെ.മുഹമ്മദ്, ഡോക്ടർ എം.കെ.കൃപാൽ, കെ.എം.രാജീവൻ, കെ.ടി.രാധാകൃഷ്ണൻ, പി.ഗിരീഷ് കുമാർ, ഇ.കെ.അജിത്ത്, സി.സത്യചന്ദ്രൻ, കെ.ടി.എം.കോയ, സി.രമേശൻ, ടി.ചന്തു, എം.വി.ഷിബു, കെ..സത്യൻ എന്നിവർ സംസാരിച്ചു.