വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം അവകാശ പ്രഖ്യാപന ദിനമായി ആചരിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്
മേപ്പയ്യൂര്‍: വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സി.ഐ.ടി.യു അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. ആഗസ്റ്റ് 31ാം തിയ്യതി കോഴിക്കോട് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ ക്ഷേത്ര ജീവനക്കാര്‍ അവകാശ പ്രഖ്യാപന സമരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തി.
മലബാര്‍ ദേവസ്വം നിയമനിര്‍മ്മാണം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം യൂണിയന് സംസ്ഥാന പ്രസിഡന്റ് എ.കെ. പത്മനാഭന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മേപ്പയ്യൂരില്‍ നടന്ന ചടങ്ങില്‍ യൂണിയന് ജില്ലാ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു നേതാക്കളായ എന്‍.എം. കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, പി.പി.രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പേരാമ്പ്ര ഏരിയ സെക്രട്ടറി എന്‍.കെ.സുജേഷ് സ്വാഗതവും ഏരിയ പ്രസിഡന്റ് സുധീഷ് കേളോത്ത് നന്ദിയും പറഞ്ഞു.