വാഹനയാത്രക്കാരെ വലച്ച് കുറ്റ്യാടി ചുരം റോഡിലെ കുഴികള്‍


കുറ്റ്യാടി: വാഹനയാത്രക്കാരെ വലച്ച് റോഡിലെ കുഴികള്‍. വയനാട് റൂട്ടില്‍ പക്രന്തളം ചുരം റോഡില്‍ പരക്കെയുള്ള കുഴികളാണ് യാത്രക്കാരെ ബുദ്ധിുട്ടിലാക്കുന്നത്. മുടിപ്പിന്‍ വളവുകളില്‍ പലയിടത്തും ചതിക്കുഴികളുണ്ട്. രാത്രി കോടമഞ്ഞുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കുഴികള്‍ ശ്രദ്ധയില്‍പെടാത്ത സ്ഥിതിയാണ്.

അന്തര്‍സംസ്ഥാന പാതയായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. അശാസ്ത്രീയ രൂപത്തില്‍ നിര്‍മിച്ച റോഡില്‍ കുഴികളുമായതോടെ വാഹനയാത്ര പ്രയാസകരമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. റോഡിലെ കുഴികളടച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.