വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുടുങ്ങി; ആലപ്പുഴയില്‍ നാലുവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പിന്നപ്രയിലാണ് സംഭവം. പുന്നപ്ര മണ്ണാംപറമ്പില്‍ ഉമ്മര്‍ അത്താബിന്റെയും അന്‍സിയുടെയും മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഉമ്മര്‍ അത്താബ് വീടിനകത്തേക്ക് പോയ സമയത്ത് കുട്ടി പിക്കപ്പ് വാനിന്റെ സൈഡിലെ ഗ്ലാസിലൂടെ അകത്തേക്ക് തലയിടാന്‍ ശ്രമിക്കുകയായിരുന്നു. കല്ലുവെച്ച് കയറി അതിനുശേഷം വീലില്‍ ചവിട്ടി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങിയത്.
ശബ്ദം കേട്ടയുടന്‍ വീട്ടുകാര്‍ പുറത്തിറങ്ങി വാനിന്റെ ഡോര്‍ തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.