വാഹന പണിമുടക്ക് ആരംഭിച്ചു


തിരുവനന്തപുരം: പെട്രോൾ ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ചെറുകിട ചരക്ക് കടത്തുവാഹനം, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി തുടങ്ങിയവ ഇന്ന് ഓടില്ല.

പാൽ, പത്രം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹ വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത സമരസമിതി അറിയിച്ചു.