വാല്യക്കോട് വാഹനാപകടം; ഗുഡ്‌സ് ഓട്ടോയും കാറും കൂട്ടിയിടിച്ചു


പേരാമ്പ്ര: വാല്യക്കോട് ഗുഡ്‌സ് ഓട്ടോയും കാറും കൂട്ടിയിടിച്ചു. ആക്രിസാധനങ്ങള്‍ കയറ്റിപ്പോയ ഗുഡ്‌സ് ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

അപകടത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ഗുഡ്‌സ് ഓട്ടോയുടെ മുന്‍പിലത്തെ ഗ്ലാസ് പൊട്ടിച്ചിതറി. അപകടത്തില്‍ നിസ്സാരമായി പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.