വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: വാണിജ്യപാചകവാതക സിലിണ്ടറിന് വില കുറച്ചു. പൊതുമേഖലാ കമ്പനികളാണ് വില കുറച്ചത്. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്.
വിലകുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞമാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ നൂറുരൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.