വാഗ്ദാനം വെറുതെയല്ല, നടപ്പിലാക്കാനുള്ളതാണ്; വാർഡിൽ ഹോംകെയര്‍ യാഥാര്‍ത്ഥ്യമാക്കി കൊയിലാണ്ടിയിലെ കൗണ്‍സിലര്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തി എട്ടാം വാര്‍ഡില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം നിറവേറ്റി കൗണ്‍സിലര്‍ സി പ്രഭ. നന്മ നിധി എന്ന പേരില്‍ കൗണ്‍സിലര്‍ സ്വരൂപിച്ച സ്വന്തം ഫണ്ടില്‍ നിന്ന് വാര്‍ഡിലെക്ക് പാലിയേറ്റീവ് ഹോം കെയറിനായി പുതിയ വാഹനം വാങ്ങി നല്‍കിയതോടെയാണ് ഹോംകെയര്‍ യാഥാര്‍ത്ഥ്യമായത്.

വാഹനം നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഫ്‌ളാഗ്ഓഫ് ചെയ്തു. സി പ്രഭ അധ്യക്ഷയായി. ജ്യോതിഷ് കുമാര്‍ സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ ഷിജു, എ സുധാകരന്‍, എന്‍കെ.അബ്ദുല്‍ നിസ്സാര്‍, എന്നിവര്‍ പങ്കെടുത്തു. എണെസ്റ്റോ കുറുവങ്ങാട് വാങ്ങി നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി.