വാകയാട് ഹൈസ്‌ക്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും യു.ഡി.എഫിന്


നടുവണ്ണൂർ: വാകയാട് ഹൈസ്‌ക്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫ് വിജയിച്ചു. ഇരുപത്തി ഒന്ന് സിറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

സി.കെ. അശോകന്‍ (പ്രസിഡന്റ്), അബ്ദുള്‍ സലാം കൊയമ്പത്ത് (വൈസ് പ്രസിഡന്റ്), വി.പി.ഗോവിന്ദന്‍ കുട്ടി (സെക്രട്ടറി), പി. രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), പി.മുരളീധരന്‍ നമ്പൂതിരി (ട്രഷര്‍), ഒ.എം.കൃഷ്ണകുമാര്‍ (മാനേജര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.