വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു


വയനാട് : മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അതീവഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയാണ് (25) കൊവിഡ് ബാധിച്ച് മരിച്ചത്

 


ഇവര്‍ ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചിരുന്നു. അശ്വതിയുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.


സുല്‍ത്താന്‍ ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അശ്വതി. ബത്തേരിയിലെ താലൂക്കാശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി. ഇന്നലെ രാത്രി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.