വന്യമൃഗ ശല്യം: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗത്തില്‍ പ്രതിഷേധം; വീഡിയോ കാണാം
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനറുതി വരുത്തുക, ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തി കൃഷി നശിപ്പിക്കുന്നത് പതിവാക്കിയ ഒറ്റയാന്‍ കാട്ടാനയെ വെടിവെച്ചു കൊല്ലുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ചക്കിട്ടപാറ കാര്‍ഷിക വികസന സമിതി യോഗത്തില്‍ അംഗത്തിന്റെ പ്രതിഷേധം. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കിയാണ് ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് കഴുത്തില്‍ തൂക്കി യോഗത്തിലെത്തിയത്. പ്രതിക്ഷേധത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ വസ്തുതാപര മായതിനാല്‍ മിനുട്‌സില്‍ രേഖപ്പെടുത്തി സര്‍ക്കാരിനെ അറിയിക്കുമെന്നു അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ യോഗത്തില്‍ അറിയിച്ചു.