വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി
കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ് പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ ഭാരത് ട്രെയിനിന് വെള്ളറക്കാട് വച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ ഗ്രില്ലിനായിരുന്നു ഏറ് കൊണ്ടത്. വരും ദിവസങ്ങളിൽ ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ട്രെയിൻ പാളത്തിൽ കല്ല് വച്ചതിനെ തുടര്‍ന്ന് ചിലയാളുകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്തിരുന്നു.