വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ കൗമാര മനശാസ്ത്ര ശാക്തീകരണം പദ്ധതി ‘ഇൻബ്ലിക്ക് 2021’


പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി ആവിഷ്‌രിച്ച കൗമാരമനശാസ്ത്ര ശാക്തീകരണ പരിപാടി “ഇൻബ്ലിക്ക് 2021” പേരാമ്പ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രസ്തുത പദ്ധതിയിലൂടെ കൗമാരക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലനം നല്കും . പി.ടി.എ പ്രസിഡന്റ് സി.എച്ച്. സനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.എം. അബ്ദുള്ള, വി. അനിൽ, സ്റ്റാഫ് സെകട്ടറി നിധീഷ്, കെ.പി. മുരളികൃഷ്ണദാസ്, എം. മുകുന്ദൻ, പി.കെ. രവിത, എൻ.എൻ. ഷൈനി, ഷിജി ബാബു എന്നിവർ സംസാരിച്ചു.

രണ്ട് ബാച്ചുകളിലായി നടന്ന ആദ്യഘട്ട പരിശീലനത്തിന് പി.ജെ. സണ്ണിച്ചൻ , ഷിബു ചെറുക്കാട് , ബിജി സജീവൻ എന്നീ മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.