വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം


പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. ലാപ്‌ടോപ്പ് വിതരണം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് സി.എച്ച്. സനൂപ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, പഞ്ചായത്ത് അംഗം കെ.വി. അശോകന്‍, സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, പ്രധാനാധ്യാപകന്‍ കെ.എം.അബ്ദുള്ള, വി. അനില്‍, കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.