വടകരയിൽ കെ കെ രമ; ലീഡ് 5000 കടന്നു


വടകര: വടകരയിൽ കെ കെ രമയ്ക്ക് മുൻതൂക്കം. 5116 വോട്ടുകൾക്കാണ് കെ കെ രമ മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കെ.കെ രമ ലീഡ് ഉയർത്തിയിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ ലീഡ് കുറഞ്ഞിരുന്നെങ്കിലും കെ കെ രമ മണ്ഡലത്തിലെ ആദിപത്യം കൈവിട്ടിരുന്നില്ല.

വോട്ടെണ്ണലിൻ്റെ ആദ്യഫല സൂചനകൾ നൽകുന്നത് വടകര കെ കെ രമയ്ക്കൊപ്പമെന്നാണ്. കോൺഗ്രസും ആർ എം പി യും സംയുക്തമായാണ് മണ്ഡലത്തിൽ മത്സരിച്ചത്.

എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റിലാണ് കെ.കെ രമ ലീഡ് ചെയ്യുന്നത്.എൽ ഡി എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനാണ് രണ്ടാമതുള്ളത്. ബി ജെ പി മുന്നാം സ്ഥാനത്താണ്.