വടകരയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെപോയ ബസ് നാട്ടുകാര്‍ തടഞ്ഞു


വടകര: ദേശീയ പാതയില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് നിര്‍ത്താതെപോയ സ്വകാര്യ ബസ് നാട്ടുകാര്‍ പിടികൂടി. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന വിരാട് ബസ്സാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഇന്ന് രാത്രി 7.45ന് ദേശീയപാതയില്‍ സഹകരണ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. യുവാവും ഭാര്യയും
പിഞ്ചു കുഞ്ഞും സ്ക്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. വടകര പുതിയ ബസ് സ്റ്റാൻറ്റിന് സമീപത്ത് വെച്ച് ബസ് നാട്ടുകാർ തടഞ്ഞു.

ഏറെ നേരം ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം നടന്നു. വടകര പൊലീസ് സ്ഥലത്തെത്തി.