വടകര റെയില്‍വേ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച്; മരിച്ചയാളുടേതിന് സാമ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി



​​
വ​ട​ക​ര: ക​രി​മ്പ​ന​പ്പാ​ലം റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്​​റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ മ​രി​ച്ച​യാ​ളു​മാ​യി സാ​മ്യ​മു​ള്ള​യാ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു ല​ഭി​ച്ച റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ്​ പി.​എ​ൻ.​ആ​ർ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പ് വി​ശ്വ​നാ​ഥ​ൻ (47) എ​ന്ന പേ​രി​ലാ​ണ് ടി​ക്ക​റ്റ് റി​സ​ർ​വ്​ ചെ​യ്ത​ത്.

എ​ന്നാ​ൽ, ക​ണ്ണൂ​രി​ൽ വ​ട​ക​ര പൊ​ലീ​സ് ഈ ​വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചി​ല്ല. 26ന് ​രാ​ത്രി 9.30നാ​ണ് ഇ​യാ​ൾ വെ​സ്​​റ്റ്​​കോ​സ്​​റ്റ്​ എ​ക്സ്പ്ര​സി​ൽ പാ​ല​ക്കാ​ട്ടേ​ക്ക് പോ​കാ​നാ​യി ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ഇ​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണം പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പൊ​ലീ​സ്.

ഞാ​യ​റാ​ഴ്ചയാണ്​ ക​രി​മ്പ​ന​പ്പാ​ല​ത്തെ റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പ​ം ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്.