വടകര പതിയാരക്കരയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
വടകര: പതിയാരക്കരയില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ ഒമ്പത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പതിയാരക്കര മണിമംഗലത്ത് താഴെ ഹെല്‍ത്ത് സെന്ററിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
പതിയാരക്കര കല്ലുള്ളതില്‍ ഫിദ മെഹറിന്‍ (16), ഫാത്തിമ (10) മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍, വണ്ടായിയില്‍ കുഞ്ഞികൃഷ്ണന്‍, മണിമംഗലത്ത് സരസ, ബിജില്‍ ആയാടത്തില്‍ താഴെ കുനി, ഗുരുപ്രസാദ് സരിജ്, ബിന്ദു ടി.സി വില്ല, നീതു ടി സി വില്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഫിദ മെഹറിന്‍, ഫാത്തിമ എന്നിവര്‍ ഹെല്‍ത്ത് സെന്ററിന് സമീപത്ത് കൂടെ നടന്നു പോകവെ തേനീച്ചകള്‍ കൂട്ടമായി ഇവരെ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം ഇരുവര്‍ക്കും കുത്തേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ഏഴ് പേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.
പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ കുത്തേറ്റ ഫിദ, ഫാത്തിമ എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.