വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം; രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇ.കെ വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു


വടകര: വടകര താലൂക്ക് ഓഫീസിൽ ഉണ്ടായ വൻ തീപിടുത്തത്തിനിടെ ഇ കെ വിജയൻ എംഎൽഎ കുഴഞ്ഞുവീണു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

രക്തത്തിലെ ഷുഗറിന്‍റെ അളവ് കുറഞ്ഞതിനാലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. നാലു മണിക്കൂറിലേറെയായി രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്തി നിന്ന് വന്ന വടകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം അറിഞ്ഞത്. ഉടനെ തന്നെ സ്ഥലത്തേക്ക് വരുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിൽനിന്ന് തീപിടുത്തമുണ്ടായത്. താലൂക്ക് ഓഫീസ് പൂർണമായും കത്തിനശിച്ചു.