വടകര ഉള്‍പ്പെടെയുള്ള സെക്ഷനുകളില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്; ജാഗ്രത നിര്‍ദേശം നല്‍കി


വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് മുന്‍പത്തേതിലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്ലേറില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ടെയിനിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇത്തരത്തില്‍ ടെയിനിന് കല്ലെറിഞ്ഞ മൂന്ന് പേരെ റയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

[mid]

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന ശക്തമാക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് അധികൃതരുടെ തീരുമാനം.