വടകര ഉറപ്പിച്ച് കെ കെ രമ; ലീഡ് 8000 കടന്നു – 11.30 AM


 

വടകര: വടകര മണ്ഡലത്തിലെ വോട്ടെണ്ണലിൻ്റെ ഏഴു ഘട്ടം പുർത്തിയാകുമ്പോൾ കെ കെ രമ മുന്നിൽ. 8101 വോട്ടുകൾക്കാണ് കെ കെ രമ ലീഡ് ചെയ്യുന്നത്. വടകരയിൽ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനി മൂന്നു റൗണ്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കെ.കെ രമ ലീഡ് ഉയർത്തിയിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ ലീഡ് കുറഞ്ഞിരുന്നെങ്കിലും കെ കെ രമ മണ്ഡലത്തിലെ ആദിപത്യം കൈവിട്ടിരുന്നില്ല. വോട്ടെണ്ണലിൻ്റെ സൂചനകളിൽ വ്യക്തമാകുന്നത് എൽ ഡി എഫിൽ നിന്നും വടകര മണ്ഡലം കെ കെ രമ പിടിച്ചെടുക്കുമെന്നാണ്.

കോൺഗ്രസും ആർ എം പി യും സംയുക്തമായാണ് മണ്ഡലത്തിൽ മത്സരിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനാണ് രണ്ടാമതുള്ളത്. ബി ജെ പി മുന്നാം സ്ഥാനത്താണ്.