വഖഫ് ബോര്‍ഡ് നിയമന വിവാദം; ഡിസംബര്‍ ഏഴിന് തുറയൂരില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം


തുറയൂര്‍ : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നു ആവശ്യപ്പെട്ടുകൊണ്ട് തുറയൂര്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് വൈകീട്ട് നാല് മണിക്ക് പയ്യോളി അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു.

വൈകിട്ട് നാല് മണിക്ക് പാലച്ചുവടില്‍ നിന്ന് റാലി ആരംഭിക്കുകയും പാലം ജംഗ്ഷന്‍ വഴി പയ്യോളി അങ്ങാടിയി ല്‍ സമാപിക്കും. പയ്യോളി അങ്ങാടിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഖാദി അബുബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും സഈദ് ഇലങ്കമേല്‍, മുഹമ്മദ് തര്‍കവി ദാരിമി, വിവി അമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍ മാന്‍ ടിപി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മുനീര്‍ കുളങ്ങര സ്വാഗതം പറഞ്ഞു. കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഹ്‌മദ് തോലേരി, വിവി അമ്മെദ് മാസ്റ്റര്‍, എം ടി അഷ്റഫ്, സി എ നൗഷാദ് മാസ്റ്റര്‍, കുറ്റിയില്‍ റസാഖ്, നസീര്‍ പൊടിയാടി എന്നിവര്‍ സംസാരിച്ചു.