ലോഹ്യ യൂത്ത് ബ്രിഗേഡ് ജൈവകൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി


തുറയൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയെയും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തെയും അതിജീവിക്കുന്നതിന് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായി എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഹ്യ യൂത്ത് ബ്രിഗേഡ് തുറയൂരിലെ മൂന്നര ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അദ്ധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗം നജിലാ അഷറഫ്, വി.പി.ലിനീഷ്, എം.മധു, ടി.എം.രാജന്‍, മനുപ് മലോല്‍, കൊടക്കാട് ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.വൈ.ജെ.ഡി.ജില്ലാ ജന.സെക്രട്ടറി സുനില്‍ ഓടയില്‍ സ്വാഗതം പറഞ്ഞു.

കൃഷിയിടം ഒരുക്കുന്നതിന് നേതൃത്വം നല്‍കിയ കര്‍ഷകന്‍ മുണ്ടമ്പത്ത് കുഞ്ഞിക്കണാരനെ ചടങ്ങില്‍ ആദരിച്ചു. കെ.എം.ശ്രീനി, കെ.കെ.പ്രകാശ്, അനിത ചാമക്കാലയില്‍, കെ.കെ ബാബു, വി.പി പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക