ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി ഒരു യാത്രക്കാരൻ; കൊയിലാണ്ടി നഗരത്തിൽ നിന്നുള്ള കാഴ്ച


കൊയിലാണ്ടി: ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി കൊയിലാണ്ടി നഗരത്തിൽ ഒരു യാത്രക്കാരൻ. ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ടൗണിലേക്ക് എത്തുന്നുള്ളൂ. ടൗണിലേക്ക് വരുന്ന ആളുകൾ തന്നെ എവിടെയും തങ്ങാതെ സ്വന്തം ആവശ്യങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തിരക്കിലാണ്.

ദുരിത കാലത്തെ ഈ ഒാട്ടപാച്ചിലിൽ പൊള്ളുന്ന വേനലിൽ ടൗണിലകപ്പെട്ട ഒരു കാക്ക കുഞ്ഞിന് വെള്ളം നൽകി സുരക്ഷിത സ്ഥാനത്തേക് മാറ്റുന്ന യാത്രക്കാരന്റെയും സമീപം നിൽക്കുന്ന സഹയാത്രികയുടെയും ചിത്രം മനസ്സിന് കുളിർമ്മ പകരുന്നതായി മാറി.

വിജനമായ കൊയിലാണ്ടി നഗരമധ്യത്തിൽ സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും നിറകാഴ്ച പകർത്തിയിരിക്കയാണ് ഫോട്ടോഗ്രാഫറായ ബൈജു എംപീസ്. യാത്രക്കാരറിയാതെ പകർത്തിയ ഈ ചിത്രം ബൈജു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.