ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌ മലയാളിയുടെ മഹാമനസ്കത; കുഞ്ഞു മുഹമ്മദിന് ലഭിച്ചത് 18 കോടിയല്ല, 46.78 കോടി രൂപ


കണ്ണൂര്‍: ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌ മലയാളിയുടെ മഹാമനസ്കത. 18 കോടി രൂപയുടെ അത്യപൂര്‍വ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസ്സുകാരന്‍ മുഹമ്മദി‍െന്‍റ ചികിത്സക്കായി നമ്മള്‍ മലാളികള്‍ നല്‍കിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നല്‍കിയതെന്ന് ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂര്‍വ രോഗം ബാധിച്ച ക​ണ്ണൂ​ര്‍ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി‍​െന്‍റ ചി​കി​ത്സ​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​രു​ന്നെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്‍റെ സഹായം അഭ്യര്‍ഥിച്ചത്​.

46,78,72,125.48 രൂപയാണ്​ ആകെ ലഭിച്ചത്​. ഒരുരൂപയാണ്​ ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ തുക. കൂടിയത്​ അഞ്ച്​ ലക്ഷവും. 7.77 ലക്ഷം പേരാണ്​ തുക നിക്ഷേപിച്ചത്​. 42 പേര്‍​ ഒരുലക്ഷത്തിന്​ മുകളില്‍ തുക നല്‍കിയത്​. ബാക്കി മുഴുവന്‍ കുഞ്ഞുകുഞ്ഞ്​ തുകകളായിരുന്നു. പലതുള്ളി പെരുവെള്ളം എന്ന കണക്കേ ഈ കാരുണ്യത്തിന്‍റെ കരങ്ങളെല്ലാം കൂടിച്ചേര്‍ന്നാണ്​ 46.78 കോടിയെന്ന മഹാസംഖ്യയിലെത്തിയത്​.

മാട്ടൂല്‍ സ്വദേശി റഫീഖി‍ന്‍റയും മറിയുമ്മയുടെയും മൂത്തമകള്‍ അഫ്രയെ ചക്രക്കസേരയിലാക്കിയ ജനിതക വൈകല്യ രോഗം സഹോദരന്‍ മുഹമ്മദിനെയും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതികളുടെ സഹായം തേടിയത്. അഭ്യര്‍ഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോകത്തിെന്‍റ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായം ഒഴുകിയെത്തി. ഇടപാടുകളുടെ തിരക്കുകാരണം പലപ്പോഴും അക്കൗണ്ട് പണിമുടക്കി. ഒടുവില്‍, ആവശ്യമായ തുക അക്കൗണ്ടിലെത്തിയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ആറാംദിവസം അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു. പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്ഥിരീകരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് നല്‍കും.

പ​തി​നാ​യി​ര​ത്തി​ല്‍ ഒ​രാ​ള്‍​ക്ക്​ മാ​ത്രം വ​രു​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച്‌​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ മു​ഹ​മ്മ​ദി​ന്​ ഉ​ട​ന്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ദീ​ര്‍​ഘ​കാ​ല ചി​കി​ത്സ​ക്കു​ശേ​ഷം നാ​ലാ​​മ​ത്തെ വ​യ​സ്സി​ല്‍​ ഏ​റെ വൈ​കി​യാ​ണ്​ മൂ​ത്ത കു​ട്ടി അ​ഫ്ര​ക്ക് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​ഞെ​ട്ട​ല്‍ മാ​റും മു​െ​മ്ബ​യാ​ണ്​​ മു​ഹ​മ്മ​ദി​നെ​യും ഇ​തേ രോ​ഗം പി​ടി​കൂ​ടി​യ​ത്. ര​ണ്ട്​ വ​യ​സ്സി​നു​ള്ളി​ല്‍ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു ന​ല്‍​കു​ക മാ​ത്ര​മാ​ണ്​ ഏ​ക പോം​വ​ഴി​യെ​ന്ന​റി​ഞ്ഞ കു​ടും​ബം നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ​ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്‌​ മാ​ട്ടൂ​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങി. ​

ജൂണ്‍ 30 നാണ് ആദ്യ സഹായഭ്യര്‍ഥന നടത്തിയത്. തന്നെപ്പോലെ കുഞ്ഞനുജനും ഈ ദുരവസ്ഥ വരരുതെന്ന പ്രാര്‍ഥനയോടെ അഫ്ര നടത്തിയ അഭ്യര്‍ഥന എല്ലാവരും ഏറ്റെടുത്തു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് കുട്ടിയുടെ ചികിത്സ. നവംബര്‍ എട്ടിനു മുഹമ്മദിനു രണ്ടു വയസ്സു തികയും. അതിന് മുമ്ബേ അവന് മരുന്ന് നല്‍കണം.