ലോക തേനീച്ച ദിനാചരണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച കര്‍ഷക സംഗമം


പേരാമ്പ്ര: ലോക തേനീച്ച ദിനാചരണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച കര്‍ഷക സംഗമം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം കെ.എ.ജോസുകുട്ടി ഉദ്ഘാടനം ചെയ്തു.

കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി.രാധാകൃഷണന്‍ അദ്ധ്യക്ഷനായി. തേനീച്ചകളുടെ മഴക്കാല സംരക്ഷണത്തെക്കുറിച്ചും ചെറുതേനീച്ചകളെക്കുറിച്ചും ഹോര്‍ട്ടികോര്‍പ്പ് റിസോഴ്സ് പേഴ്സണ്‍ ജി.എസ്.രാജീവ് വിദഗ്ധ ക്ലാസ് നടത്തി.

കെ.ടി.സുമേഷ്, വിനു കുര്യന്‍ (തേനീച്ചക്കര്‍ഷകര്‍), ഡോ. കെ.എം.പ്രകാശ് (സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ്-അഗ്രോണമി), ഡോ. കെ.കെ.ഐശ്വര്യ (സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ്-സസ്യസംരക്ഷണം) എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തേനീച്ചക്കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.