ലൈസന്‍സും വാഹനരേഖകളും പിഴകൂടാതെ പുതുക്കാം: ഡിസംബര്‍ 31 വരെ



തിരുവനന്തപുരം: ലൈസന്‍സും രേഖകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. ഈ മാസം 31നകം പുതുക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്.

കോവിഡ് വ്യാപനം കാരണം രേഖകള്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഇളവ് നീട്ടിയത്. കോവിഡ് കാരണമുള്ള അടച്ചിടല്‍ സമയത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയതിനാല്‍ ഒട്ടേറെപ്പേര്‍ ലൈസന്‍സ് എടുക്കാന്‍ കാത്തുകിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പിന്റെ ‘വാഹന്‍’ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തന രഹിതമായത് അപേക്ഷകരെ വലച്ചിരുന്നു. പലര്‍ക്കും അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.