ലഹരിക്കെതിരെ പ്രതികരിച്ച് യുവത്വം; കൂരാച്ചുണ്ട് ഇല്ലിപ്പിലായി മണിച്ചേരി മലയില്‍ നിന്ന് ഡി.വൈ.എഫ്.ഐ വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്ത് നശിപ്പിച്ചു (വീഡിയോ കാണാം)


പേരാമ്പ്ര: കൂരാച്ചുണ്ടില്‍ വ്യാജമദ്യം നിര്‍മ്മിക്കാനായി ശേഖരിച്ചു വച്ചിരുന്ന വാറ്റ് ഉപകരണങ്ങളും വാഷും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. വാഷ് നശിപ്പിക്കുകയും വാറ്റ് ഉപകരണങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തു. കല്ലാനോട് മേഖലയില്‍ നിന്ന് ആശയിരത്തിലധികം ലിറ്റര്‍ വാഷാണ് പിടികൂടിയത്.

മലയോര പ്രദേശങ്ങളായ കൂരാച്ചുണ്ടിലും കക്കയത്തുമെല്ലാം വ്യാജമദ്യ നിര്‍മ്മാണം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്കുത്തായ മലപ്രദേശങ്ങള്‍ സുരക്ഷിത താവളമായി ഉപയോഗിച്ചാണ് വ്യാജമദ്യ നിര്‍മ്മാണം നടത്തുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇവിടെ നിര്‍മ്മിക്കുന്ന വ്യാജമദ്യം മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്. ഇതിന് തടയിടാനായി ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ മലയോര പ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തിയതും വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്തത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയുടെ വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.