ലഹരി മാഫിയയ്ക്കെതിരെ ജനകീയ പ്രതിരോധം; ചങ്ങരോത്ത് തോട്ടത്താം കണ്ടിയില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താം കണ്ടി പ്രദേശത്ത് വ്യാപകമായി വളര്‍ന്നു വരുന്ന ലഹരിമാഫിയക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം മേഖലയില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തത് ലഹരിക്കടിമപ്പെട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.ജാഗ്രതാ സമിതി യോഗം ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഓഫീസര്‍ സുജ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എന്‍.പി. ജാനു അദ്ധ്യക്ഷത വഹിച്ചു. കെ സന്തോഷ് കുമാര്‍ , രാജീവന് , പി.പി. നാണു, ഏ കെ. രഞ്ജിത് ടി.കെ സോമന് . വിനോദന്‍ , കെ.ഫഹദ് എന്നിവര്‍ സംസാരിച്ചു.