ലഹരി മാഫിയകള്‍ക്കെതിരേ നടപടികളുമായി ചങ്ങരോത്ത് പഞ്ചായത്ത്; ഓഗസ്റ്റ് 15-ന് വീടുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ


കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ലഹരി മാഫിയകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് സർവകക്ഷിയോഗം തീരുമാനിച്ചു. ലഹരിമുക്ത ആഘോഷം എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15- ന് വൈകീട്ട് ഏഴിന് മുഴുവൻ വീടുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനായും കെ.വി. രാഘവൻ, കിഴക്കയിൽ ബാലൻ എന്നിവർ വൈസ് ചെയർമാന്മാരായും പ്രവീൺ കൺവീനറും സുനന്ദ്, ശിഹാബ് കന്നാട്ടി എന്നിവർ ജോ. കൺവീനർമാരായും പഞ്ചായത്ത് തലസമിതി രൂപവത്‌കരിച്ചു.