ലഹരി മാഫിയകള്‍ക്കെതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്


പേരാമ്പ്ര: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരെ യുവാക്കള്‍ പ്രതോരോധം തീര്‍ക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മൂരികുത്തി ശാഖാ അകം പൊരുള്‍ സംഗമം അവശ്യപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി
കൂത്താളി-മൂരികുത്തി ശാഖയില്‍ നടന്ന സംഗമം നിയോജക മണ്ഡലം പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

ഫാസില്‍ പുന്നോറത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ക്യാമ്പയിന്‍ വിശദീകരണം നടത്തി.
ഇ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ജാതിയേരി,കെ.പി സലീമത്ത് ടീച്ചര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.

കുഞ്ഞമ്മദ് പേരാമ്പ്ര,സി കെ ജറീഷ്, കെ.ടി കുഞ്ഞമ്മദ്, സജീര്‍ വണ്ണാങ്കണ്ടി, എന്‍.കെ ഹാരിസ്, എന്‍.കെ അസീസ് മാസ്റ്റര്‍, ടി.സി മുഹമ്മദലി, ടി.കെ ഇബ്രാഹീം, കെ.പി ജാഫര്‍, ടി.ഇര്‍ഷാദ്, ടി.എന്‍ ജലീല്‍, കെ.പി ജലീല്‍ എന്നിവര്‍ സംസാരിച്ചു. കെ ഫിര്‍ദൗസ് സ്വാഗതവും പി.പി അനസ് നന്ദിയും പറഞ്ഞു.