ലഹരി നിര്‍മാര്‍ജ്ജന ബോധവത്ക്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.എന്‍.എസ് മേപ്പയ്യൂര്‍


മേപ്പയ്യൂർ: ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ ലഹരി ബോധവത്കരണം പാഠ്യപദ്ധതിൽ ഉപ്പെടുത്തണമെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ ഓൺ ലൈൻ സംഘമം . മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ സംഘമം മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷത വഹിച്ചു .ഇല്ലച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിഷയാവതരണം അന്‍സാര്‍ നന്മണ്ട നിര്‍വഹിച്ചു. ചടങ്ങില്‍ എല്‍ എന്‍ എസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ഹുസൈന്‍ കമ്മന, നോര്‍ത്ത് ജില്ലാ സെക്രട്ടറി സൂപ്പി തിരുവണ്ണൂര്‍, സി.പി ഹമീദ് പേരാമ്പ്ര, ഖദീജ ടീച്ചര്‍ ബാലുശ്ശേരി, ജമീല സി.കെ, ചെക്യാട്, യു.കെ പോക്കര്‍, ഡോ. മുഹമ്മദലി,മൂസ്സ കമ്മന തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷര്‍മിന കോമത്ത് സ്വാഗതവും, റിയാസ് മലപ്പാടി നന്ദിയും പറഞ്ഞു.