ലക്ഷങ്ങളുടെ ആനുകൂല്യം, ജീവിതം സുരക്ഷിതമാക്കാം; മത്സ്യതൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം


വടകര: മത്സ്യത്തൊഴിലാളികൾക്കായുള്ള മത്സ്യഫെഡിന്റെ അപകട ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 30 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.

18നും 70നും ഇടയിലുള്ള അം​ഗീ​കൃ​ത പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ക്കും സം​ഘ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​യം​സ​ഹാ​യ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍ക്കും അ​പേ​ക്ഷി​ക്കാം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ത്ത​വ​ര്‍ക്ക് താ​ല്‍കാ​ലി​ക​മാ​യും അം​ഗ​ത്വ​മെ​ടു​ക്കാം.

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി 510 രൂപ പ്രീമിയം അടച്ച് പദ്ധതിയില്‍ പങ്കാളികളാകാം. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെയാണ് പദ്ധതി കാലയളവ്. ദ ​ന്യൂ ഇ​ന്ത്യ അ​ഷു​റ​ന്‍സ് ക​മ്പ​നി ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പോ​ളി​സി പ്ര​കാ​രം അ​പ​ക​ട​മ​ര​ണ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക പത്ത് ല​ക്ഷം രൂ​പ​യാ​ണ്. അ​പ​ക​ടം​മൂ​ലം പൂ​ര്‍ണ​മാ​യി അം​ഗ​വൈ​ക​ല്യം ഉ​ണ്ടാ​യാ​ലും പത്ത് ല​ക്ഷം ല​ഭി​ക്കും.

ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് നിര്‍ദ്ദേശം അ​നു​സ​രി​ച്ച് പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പവ​രെയാണ് ല​ഭി​ക്കുക. അം​ഗ​വൈ​ക​ല്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന കേ​സു​ക​ളി​ല്‍ ആ​ശു​പ​ത്രി ചെ​ല​വാ​യി പ​ര​മാ​വ​ധി ര​ണ്ടു​ല​ക്ഷം രൂ​പവ​രെ കിട്ടും.

മ​ര​ണ​മു​ണ്ടാ​യാ​ല്‍ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആം​ബു​ല​ന്‍സ് ചാ​ര്‍ജാ​യി 2500 രൂ​പവ​രെ ന​ല്‍കും. മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് 25 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ണ്ടെങ്കില്‍ പ​ഠ​ന ചെ​ല​വി​ലേ​ക്കാ​യി ഒ​രാ​ള്‍ക്ക് 5000 രൂ​പനിരക്കില്‍ ര​ണ്ട് കു​ട്ടി​ക​ള്‍ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ ധ​ന​സ​ഹാ​യ​മാ​യി ഒ​റ്റ​ത്ത​വ​ണ​ത്തേ​ക്ക് ന​ല്‍കും.

കൂടുതൽ വിവരങ്ങൾക്കായി 9526041158, 9526041062 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.