റോഡ് സുരക്ഷാ വരാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ വാഹന യാത്രക്കാരെ ബോധവത്കരിച്ചു


മേപ്പയ്യൂര്‍: റോഡ് സുരക്ഷാ വരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സും, മേപ്പയൂര്‍ ജനമൈത്രി പോലീസും ചേര്‍ന്ന് മേപ്പയ്യൂരില്‍് വാഹന യാത്രക്കാരെ ബോധവത്കരിച്ചു. നിയമ ലംഘനം നടത്തിയ യാത്രക്കാരെ ബോധവല്‍ക്കരിച്ചു നോട്ടീസ് നല്‍കുകയും, അല്ലാത്തവര്‍ക്ക് പ്രോത്സാഹനമായി മിട്ടായി നല്‍കി അനുമോദിക്കുകയും ചെയ്തു.

അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി. വിനോദന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സബ്. ഇന്‍സ്പെക്ടര്‍ പി. വി. പ്രശോഭ് ഉദ്ഘാടനം ചെയ്തു. എസ്.ഐ സതീശന്‍ വായോത്ത്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ മാരായ എ.ഷിജിത്ത്, എം. ബിനീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അഷറഫ് ചിറക്കര എന്‍. പി രാധിക സിവില്‍ ഡിഫെന്‍സ് അഗങ്ങളായ കെ. രജീഷ്, പി. കെ സുധീഷ് എന്നിവര്‍ സംസാരിച്ചു. സി. ടി.മുകുന്ദന്‍ വൈദ്യര്‍ സ്വാഗതവും സുനില്‍ വിളയാട്ടൂര്‍ നന്ദിയും പറഞ്ഞു.