റോഡില്‍ കലുങ്കിനുവേണ്ടി നിര്‍മ്മിച്ച കുഴിയില്‍ ബൈക്ക് വീണ് യുവാവിന് പരിക്ക്


മുക്കം: റോഡുപണി നടക്കുന്ന സംസ്ഥാന പാതയില്‍ പുതുക്കിപ്പണിയുന്ന കലുങ്കിനു വേണ്ടി നിര്‍മ്മിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നീലേശ്വരം മാങ്ങാപൊയില്‍ ചെട്യാംതൊടിക മീത്തല്‍ സുലൈമാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ മാങ്ങാപൊയിലിനും നീലേശ്വരം സ്‌കൂളിനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റ സുലൈമാനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.