റോഡരികില്‍ മാലിന്യം വലിച്ചറിഞ്ഞാല്‍ ഇനി പിടിവീഴും; കുറ്റ്യാടി പേരാമ്പ്ര റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍


പേരാമ്പ്ര: കുറ്റ്യാടി പേരാമ്പ്ര റോഡിൽ ലാസ്റ്റ് കല്ലോടിനും മൂരികുത്തിക്കുമിടയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റും പ്ലാസ്റ്റിക്ക് ഖരമാലിന്യ മുൾപ്പെടെ റോഡരികിൽ വലിച്ചെറിയുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാരുടെ പരാതി.

ഇതുകാരണം വഴിയാത്രക്കാർക്ക് പോലും റോഡിലൂടെ നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശമാകെ ചെളി നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന രീതിയിലും. മഴ പെയ്താൽ മലിന ജലം സമീപപ്രദേശങ്ങളിലെ കണറുകളിലേക്ക് ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാകാനും ഇതുവഴി മഞ്ഞപിത്തം, ഡങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും സാധ്യതയുള്ളതിനാൽ എത്രയും തന്നെ ചാക്ക് കെട്ടുകൾ എടുത്തു മാറ്റുവാനും ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ബന്ധപ്പെട്ടു .