ഉള്ള്യേരി റോഡരികിലെ കൈയേറ്റങ്ങള്‍ 19 നകം നീക്കണം


ഉള്ള്യേരി: സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റിയാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ സൂക്ഷിക്കുന്നതും വില്‍പ്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നതും ഒഴിവാക്കണം. അല്ലാത്തപക്ഷം മറ്റൊരറിയിപ്പ് കൂടാതെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെലവാകുന്ന തുക കൈയേറ്റക്കാരില്‍ നിന്നും വസൂലാക്കുകയും ചെയ്യും.