റേഷന്‍ വിതരണത്തില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം, വിളിക്കേണ്ട നമ്പറുകളടക്കമുള്ള വിശദാംശം വായിക്കാം
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം/ ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഫോണ്‍ മുഖേന നല്‍കാം.
അംഗങ്ങളുടെ പേര്, നമ്പര്‍, ജില്ലകള്‍ ചുവടെ:
കെ. ദിലീപ് കുമാര്‍ – 9447303611 (തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി)
പി.വസന്തം – 9048721616 (കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍)
കെ. രമേശന്‍ 9961416055 (പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം)
എം. വിജയലക്ഷ്മി 9605238263 (കാസര്‍ഗോഡ്, വയനാട്)
മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കാർഡിനും മേയ് കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്.
മേയ് മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ആട്ട – 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.ഏപ്രിൽ കിറ്റ് വിതരണം തുടരുന്നു.
Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ഇന്ന് (17.05.2021) മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്.