റേഷന്‍ കാര്‍ഡ് തരം തിരിക്കല്‍: സര്‍വ്വേ നിര്‍ത്തി വെക്കണം; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
പേരാമ്പ്ര : സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലക്ഷക്കണക്കിന് പാവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നിലവിലെ അശാസ്ത്രീയമായ സര്‍വ്വേ നിര്‍ത്തി വെക്കണം എന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ചെറിയ കുമ്പളം പൊതു വിതരണ കേന്ദ്രത്തിന് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആനേരി നസീര്‍ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എപി അബ്ദു റഹ്‌മാന്‍,ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി,വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൗഫി താഴേക്കണ്ടി,എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി ടി മുഹമ്മദ് ഉനൈസ്, സിദ്ധീഖ് തൊണ്ടിയില്‍, ടി കെ റസാഖ്, നാസര്‍ താനി, പി കെ നിസാര്‍, പി കെ മെഹബൂബ്, അസ്ഹര്‍ പുഴക്കല്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ദില്‍ഷാദ് യു പി,സി എം ഖാലിദ്, മുഹമ്മദ് ഫാസില്‍ ഇ ടി, എ സി മജീദ്,ടി ശരീഫ്,വി നിസാം,യു കെ മസൂദ്,ശാമില്‍ കെ, സഊദ് പി ടി എന്നിവര്‍ നേതൃത്വീ നല്‍കി.