റിട്ടയേര്‍ഡ് അധ്യാപിക കല്ലാനോട് തോട്ടയ്ക്കാട് ത്രേസ്യാമ്മ അന്തരിച്ചു


കൂരാച്ചുണ്ട്: റിട്ടയേര്‍ഡ് അധ്യാപിക കല്ലാനോട് തോട്ടയ്ക്കാട് ത്രേസ്യാമ്മ അന്തരിച്ചു. 72 വയസ്സായിരുന്നു. ശവസംസ്‌കാരം നാളം രാവിലെ പത്ത് മണിക്ക് കല്ലാനോട് സെന്റ് മേരീസ് ദേവാലയത്തില്‍.

കല്ലാനോട് ഹൈസ്‌കൂള്‍, കട്ടിപ്പാറ, കുളത്തുവയല്‍, കൂരാച്ചുണ്ട് എന്നീ സ്‌കൂളുകളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. താമരശ്ശേരി രൂപത പാസ്റ്റര്‍ കൌണ്‍സില്‍ അംഗമായിരുന്നു ത്രേസ്യാമ്മ. വറുഗീസാണ് ഭര്‍ത്താവ്

മക്കള്‍ – ഡോ. മനു (അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്), തുഷാര (പ്രൊവിഡന്‍സ് സ്‌കൂള്‍ കോഴിക്കോട്), സിതാര (തിരുവമ്പാടി ഹൈസ്‌കൂള്‍), ജുവാന(മേപ്പാടി ഹൈസ്‌കൂള്‍).

മരുമക്കള്‍ – ഡോ. ഡന്‍സി ജോര്‍ജ്, ജിസ്മോന്‍ ചെറിയാന്‍, അനൂപ് ചാക്കോ, ജോണ്‍സ് മനേലി.