റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ ഇന്ന് തുടക്കം, ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ട് മേള നടക്കും ; മീഡിയ റൂമിന്റെ ഉദ്ഘാടനം ഇന്ന്


ടകര: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രതിസന്ധി കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് മേള നടക്കുന്നത്. അതിനാല്‍ ഏറെ നാട് ഇക്കുറി ആവേശത്തോടെയാണ് കാലോത്സവത്തെ വരവേല്‍ക്കുന്നത്. രചനാമത്സരങ്ങളോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കലോത്സവത്തിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനെ ചെയ്യും.
പത്തൊന്‍പത് വേദികളിലായി മൂന്നീറോളം ഇനങ്ങളില്‍ എട്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരുക്കും. സെന്റ് ആന്റണീസ് സ്കൂളിലും ബി.ഇ.എം സ്കൂളിലുമായാണ് രചനാ മത്സരങ്ങള്‍ നടക്കുന്നത്. പൂര്‍ണ്ണമായും ഹരിതപെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്ന മേളയുടെ ഗ്രീന്‍ പ്രോട്ടോകോളും, ട്രാഫിക് , ലോ ആന്‍ഡ് ഓര്‍ഡര്‍ ഉറപ്പ് വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു.

കടത്തനാട് നാരായണന്‍ ഹൈസ്കൂളില്‍ രാവിലെ പതിനൊന്ന് മണിക്ക് മീഡിയാ റൂം ഉദ്ഘാടനം നടക്കും. ഒന്നാം തീയ്യതി വരെ സെന്റ് ആന്റണീസ് ഗേള്‍സ് സ്കൂളിലാണ് മീഡിയ റൂം പ്രവര്‍ത്തിക്കുക. കലോത്സവ വിരുന്നില്‍ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതിന് ജനകീയ കലവറ നിറക്കല്‍ ഇന്ന് നടക്കും. ഓരോ ദിവസവും നാല് നേരം ഭക്ഷണമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയാണ് ഭക്ഷ്യ വിഭവങ്ങള്‍ ശേഖരിക്കുക. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിലവറ നിറയ്ക്കാനായി ശേഖരണ വണ്ടിയുമായി ഇന്ന് മൂന്ന് മണി മുതല്‍ പ്രയാണം നടത്തും

ഇന്നത്തെ രചനാ മത്സര വേദികള്‍

1.വടകര സെന്റ് ആന്റണീസ്

2.ബി.ഇ.എം. എച്ച്‌.എസ്.എസ്