രാഹുൽ ഗാന്ധി നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി നാളെ കൊയിലാണ്ടിയിൽ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ കൊയിലാണ്ടിയിൽ എത്തുന്നത്.

ശനിയാഴ്ച രാവിലെ 11.40 ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുക. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും രാവിലെ ഹെലിക്കോപ്റ്ററിലാണ് രാഹുൽ കൊയിലാണ്ടിയിൽ എത്തുക. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

കൊയിലാണ്ടിയിലെ പരിപാടിക്കു ശേഷം രാഹുൽ 12.30ന് പുറമേരിയിലേക്ക് പോകും. പുറമേരിയിലെ തെരഞ്ഞെടുപ്പ് പരിപാടിക്കു ശേഷം ഹെലികോപ്റ്റർ മാർഗ്ഗം പേരാവൂരിലേക്ക് പോകും.