രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി ഡി.വൈ.എസ്.പിയ്ക്ക് പരിക്ക്, സംഭവം കൊയിലാണ്ടിയിലെ പ്രചാരണത്തിനിടെ
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ ഡി.വൈ.എസ്.പിയ്ക്ക് പരിക്ക്. വടകര ഡി.വൈ.എസ്.പി.മൂസ്സ വള്ളിക്കാടനാണ് പരുക്കേറ്റത്. കൊയിലാണ്ടിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗം കഴിഞ്ഞ് മടങ്ങി പോകവെ അകമ്പടി വാഹനം കാലില്‍ കയറുകയായിരുന്നു. വലുത് കാലിനാണ് പരുക്കേറ്റത്. ഡി.വൈ.എസ്.പിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30 ഓടെയാണ് രാഹുൽ ഗാന്ധി കൊല്ലം കുന്യോറമലയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. അവിടെ നിന്ന് റോഡ് മാർഗ്ഗം കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളന നഗരിയിൽ എത്തുകയായിരുന്നു. പ്രസംഗ ശേഷം 12.40 ന് തിരിച്ച് പോകുന്നതിനിടെയാണ് ഡിവൈഎസ്പിക്ക് പരിക്കേറ്റത്. കാലിന്റ എല്ലിന് ചതവ് പറ്റിയതായാണ് അറിവ്.