രാഷ്ട്ര ഭാഷാ വേദിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര, താമരശ്ശേരി മേഖലകളില്‍ ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു


പേരാമ്പ്ര: രാഷ്ട്ര ഭാഷാ വേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. താമരശ്ശേരി പേരാമ്പ്ര മേഖലകളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഡോ ആര്‍സു പരിപാടി ഉദ്ഘാടനം ചെയ്തു. കുയില് കണ്ടി ശ്രീധരന്‍, കെ.പി ആലിക്കുട്ടി, ശ്രീധരന്‍.പി, ആര്‍.കെ ഇരവില്‍ എന്നിവര്‍ ക്ലാസെടുത്തു.

സെപ്തംബര്‍ 14 ആണ് ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നത്. 1948 സെപ്തംബര്‍ 14 ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായി ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. അതിന്റെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഹിന്ദി ദിനമായി ആചരിക്കുന്നത്. 14 മുതല്‍ സെപ്തംബര്‍ 28 വരെ ഹിന്ദി പക്ഷാചരണമായി ആചരിച്ചു വരുന്നു.