രാത്രിയാത്രാ നിരോധനം; മൈസൂരു- കോഴിക്കോട് പാതയാക്കിയുള്ള പുതിയ അലൈന്‍മെന്റിന് തത്വത്തില്‍ അംഗീകാരം
കോഴിക്കോട്: രാത്രിയാത്രാ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മൈസൂരുവില്‍നിന്നു മലബാറി ലേക്ക് നിര്‍മിക്കുന്ന പുതിയ ദേശീയപാത പദ്ധതിയില്‍നിന്ന് മലപ്പുറത്തെ ഒഴിവാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഭാരത്മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പാത, മൈസൂരുവിലെ വാജ്‌പേയി സര്‍ക്കിളില്‍ ആരംഭിച്ച് മലപ്പുറം നഗരത്തിലെ കിഴക്കേത്തലയില്‍ അവസാനിക്കുന്ന രീതിയിലാണ് ആദ്യ ഘട്ടത്തില്‍ അലൈന്‍മെന്റ് തയാറാക്കിയിരുന്നത്.
എന്നാല്‍ പാതയില്‍ ട്രാഫിക് സര്‍വേ നടത്തിയ ഏജന്‍സി മൈസൂരു-കോഴിക്കോട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശമാണു ദേശീയപാത അതോറിറ്റിക്കു സമര്‍പ്പിച്ചത്. ഇതു തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
നിലവില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ ബന്ദിപ്പൂര്‍ വനത്തിലുടെ യാത്രാനുമതിയില്ല. മൈസൂ രുവില്‍നിന്ന് കുട്ട, മാനന്തവാടി വഴി കല്‍പറ്റയില്‍ എത്തുന്ന പാത വയനാട് ചുരമിറങ്ങി അടി വാരത്ത് എത്തിയശേഷം വേനപ്പാറ, മുത്തരി പൊറ്റശ്ശേരി, കൂളിമാട് വഴി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചീക്കോട്, കിഴിശ്ശേരി, വള്ളുവമ്പം വഴി മലപ്പുറം ടൗണിലേക്കെത്തു
കയും ചെയ്യുന്ന അലൈന്‍മെന്റാണ് പ്രാഥമിക ഘട്ടത്തില്‍ അംഗീകരിച്ചിരുന്നത്.
ഇതിനായി മലപ്പു റം ജില്ലയില്‍ മാത്രം 130 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നു കണക്കാക്കിയിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശം അനുസരിച്ച് മാനന്തവാടിയില്‍ നിന്ന് നിരവില്‍പുഴ, കുറ്റ്യാടി, പേരാമ്പ്ര, നടുവണ്ണൂര്‍, പാവങ്ങാട് വഴി കോഴിക്കോട്ട് എത്തിച്ചേരുന്ന അലൈന്‍മെന്റാണ് പരിഗണിക്കുന്നത്.
പദ്ധതിയുടെ അലൈന്‍മെന്റ് ദേശീയപാതാ അതോറിറ്റി നേരത്തെ കോഴിക്കോട്, വയനാട് കലക്ടര്‍മാര്‍ക്കു സമര്‍പ്പിച്ചെങ്കിലും മലപ്പുറം കലക്ടര്‍ക്കു സമര്‍പ്പിച്ചിരുന്നില്ല. നിര്‍ദിഷ്ട ദേശീയ പാത കോഴിക്കോട് നഗരത്തിലു ടെ കടന്നുപോകണമെന്ന നിര്‍ദേ ശം നേരത്തെ കോഴിക്കോട് കല ക്ടര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവ ച്ചിരുന്നു. മൈസൂരു – കോഴിക്കോട് ദേശീയപാതയെ നിര്‍ദിഷ്ട പാ ലക്കാട്- കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുമെന്നതാണു മലപ്പുറത്തെ ഒഴിവാക്കിയതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Good