രാത്രി ഉറക്കെ കരയുന്നത് കേട്ടിരുന്നു, പക്ഷെ മരണവെപ്രാളത്തിലാണെന്ന് അറിഞ്ഞിരുന്നില്ല; നന്തിബസാറില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെ പെരുമ്പാമ്പ് കടിച്ചുകൊന്നു
നന്തിബസാര്‍: കൊയിലാണ്ടി നന്തിബസാറില്‍ കൂട്ടിനുള്ളില്‍ കയറിയ പെരുമ്പാമ്പ് ആട്ടിന്‍കുട്ടിയെ കൊന്നു. മൂടാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഹില്‍ബസാറിലെ ആശാരി വളപ്പില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെയാണ് പെരുമ്പാമ്പ് പിടികൂടിയത്.
കൂട്ടിനുള്ളിലെ മറ്റൊരാടിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്നത് ഇന്നലെ രാത്രിയായതിനാല്‍ പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇരുപത്തിയഞ്ച് ആടുകളെ വളര്‍ത്തുന്ന ആളാണ് അശോകന്‍.