രാജ്യസഭയിലെ പ്രതിഷേധം; ബിനോയ് വിശ്വം, എളമരം കരീം അടക്കം പന്ത്രണ്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍


ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി. കേന്ദ്ര സർക്കാരിന്റെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടയിൽ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സസ്പെൻഷൻ.

പാർലമെന്റിൽ കാർഷിക ബില്ല് പിൻവലിച്ചു കൊണ്ടുള്ള പ്രമയേം പാസാക്കിയിരുന്നു. എന്നാൽ ചർച്ചക്ക് പോലും തയ്യാറായിരുന്നില്ല. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കർഷക നിയമം പിൻവലിക്കുന്നത് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ.

സിപിഎമ്മിന്റെ ഇളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, കോണ്‍ഗ്രസ്സ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ നടപടി തുടരും.