രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകും, ഫെബ്രുവരി ആദ്യം ഒമിക്രോൺ വ്യാപനം മൂർധന്യത്തിലെത്തും; ആശങ്കയായി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട്


ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം ഫെബ്രുവരി ആദ്യവാരത്തോടെ മൂർധന്യത്തിലെത്തുമെന്ന് കാൺപൂർ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട്. രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചുവെന്നും ആശങ്കാജനകമായ റിപ്പോർട്ടിൽ പറയുന്നു.

ഡിസംബര്‍ 15 ന് ആരംഭിച്ച്‌ 2022 ഫെബ്രുവരി 3 ന് ഒമൈക്രോണ്‍ വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദ്യ രണ്ടു തരംഗങ്ങളും ഉണ്ടായ ശേഷം ഉയര്‍ന്ന പ്രധാനചോദ്യം മൂന്നാം തരംഗം ഉണ്ടാകുമോ എന്നായിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ നല്‍കുന്നത് മൂന്നാം തരംഗത്തിന് തുടക്കമായി എന്നാണ്.

നിലവില്‍ ലോകത്തെ ഒമൈക്രോണ്‍ വ്യാപനത്തിന്റെ ട്രെന്‍ഡ് അനുസരിച്ച്‌, ഇന്ത്യയില്‍ മൂന്നാം കോവിഡ് തരംഗത്തിന് ഡിസംബര്‍ പകുതിയോടെ തുടക്കമായി. ഫെബ്രുവരി ആദ്യത്തോടെ ഇത് ഉച്ഛസ്ഥായിയിലെത്തും. ഐ.ഐ.ടി കാണ്‍പൂരിലെ ഗവേഷകരായ സബര പര്‍ഷജ് രാജേഷ്ഭായി, സുബ്രശങ്കര്‍ ധര്‍, ശലഭ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ലോകരാജ്യങ്ങളിലെല്ലാം ഒമൈക്രോണ്‍ വ്യാപനം കുതിച്ചുയരുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഇസ്രായേല്‍, സ്‌പെയിന്‍, സാംബിയ, സിംബാബ് വെ എന്നിവിടങ്ങളിലെല്ലാം രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇതില്‍ സാംബിയ, സിംബാബ് വെ എന്നിവിടങ്ങളിലെ പ്രതിദിന രോഗബാധിതരുടെ കണക്ക് ഇന്ത്യയുടേതിന് കൂടുതല്‍ സമാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.