രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് എ.ഐ.ടി.യു.സിയുടെ പ്രതിഷേധസമരം


പേരാമ്പ്ര: പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തികളും വിറ്റഴിച്ചും കരിനിയമങ്ങളുണ്ടാക്കിയും രാജ്യത്തിന്റെ സാമ്പത്തിക മേഖല നശിപ്പിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ എ.ഐ.ടി.യു.സി പ്രതിഷേധിച്ചു. ചങ്ങരോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

എ.ഐ.ടി.യു.സി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എം സമീഷ്, കെ.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി.സി സത്യന്‍ സ്വാഗതം പറഞ്ഞു.